2011, ജൂൺ 13, തിങ്കളാഴ്‌ച

ആരറിയുന്നു ഈ സത്യങ്ങള്‍.....? എന്താണ് ഇയാള്‍ ചെയ്താ തെറ്റ് ? നിരാഹാരം പ്രഹസനമാകഞ്ഞതോ...? അതോ പ്രകൃതിയെ സ്നേഹിച്ചതോ...?





73 ദിവസം നിരാഹാരം നടത്തിയ സ്വാമി നിഗമാനന്ദ് അന്തരിച്ചു

Posted on: 14 Jun 2011


ഡെറാഡൂണ്‍: ഗംഗാ നദിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 73 ദിവസമായി നിരാഹാരം നടത്തിവന്ന ഹരിദ്വാറിലെ മാത്രസദന്‍ ആശ്രമത്തിലെ സ്വാമി നിഗമാനന്ദ് (36) അന്തരിച്ചു. ഗംഗയ്ക്കടുത്ത ക്വാറികള്‍ നിര്‍ത്തലാക്കുക, കുംഭമേള മേഖലയില്‍നിന്ന് കരിങ്കല്‍ ക്രഷറുകള്‍ മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സ്വാമി നിരാഹാര സമരം നടത്തിയത്.

ഒമ്പതു ദിവസം നിരാഹാരം നടത്തി ക്ഷീണിച്ച ബാബാ രാംദേവിനെ പ്രവേശിപ്പിച്ച ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ ആസ്പത്രി ഐ.സി.യുവിലാണ് സ്വാമി നിഗമാനന്ദ ആരാലും ശ്രദ്ധിക്കപ്പെടാതെ തൊട്ടടുത്ത ദിവസം അന്തരിച്ചത്.
മേയ് രണ്ടു മുതല്‍ ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു.

1 അഭിപ്രായം: